ഗുരുഗ്രാമിൽ‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് മരണം


ഹരിയാനയിലെ ഗുരുഗ്രാമിൽ‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേർ‍ മരിച്ചു. ബിനൗല ഗ്രാമത്തിന് സമീപം ഡൽ‍ഹി−ജയ്പുർ‍ ഹൈവേയിലാണ് അപകടം നടന്നത്. ഇന്ന് പുലർ‍ച്ചയാണ് സംഭവം. ട്രക്കിന് പിന്നിലേക്ക് കാർ‍ ഇടിച്ചു കയറുകയായിരുന്നു. 

കാറിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed