2022 പാരാലിന്പിക്സ്; റഷ്യയ്ക്കും ബെലാറസിനും വിലക്ക്


ബെയ്ജിംഗിൽ നടക്കുന്ന വിന്റർ പാരാലിന്പിക്‌സിൽ റഷ്യൻ, ബെലാറഷ്യൻ അത്‌ലറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തി അന്താരാഷ്ട്ര പാരാലിന്പിക് കമ്മിറ്റി. ഐ‌പി‌സി വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് ആർ‌പി‌സി, എൻ‌പി‌സി ബെലാറസ് എന്നിവയിൽ നിന്നുള്ള അത്‌ലറ്റ് എൻ‌ട്രികൾ നിരസിക്കാൻ ഗവേണിംഗ് ബോർഡ് തീരുമാനിച്ചത്. നേരത്തെ ഇരു രാജ്യങ്ങളിലെയും അത്ലറ്റുകൾക്ക് പങ്കെടുക്കാൻ ഐപിസി അനുവാദം നൽകിയിരുന്നു.

2022 മാർച്ച് 4ന് ആരംഭിക്കുന്ന ഗെയിംസിൽ പങ്കെടുക്കാൻ ഈ രാജ്യങ്ങളിൽ നിന്നുള്ള പാരാ അത്‌ലറ്റുകളെ ഇനി അനുവദിക്കില്ല എന്നാണ് ഇതിനർത്ഥം. എന്നാൽ തീരുമാനത്തെ വിവിധ കായിക സംഘടനകൾ അപലപിച്ചു. ഐപിസിയുടെ തീരുമാനം പുനഃപരിശോധിക്കാൻ സംഘടനകൾ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ആരംഭിക്കുന്ന ഗെയിംസിനായി 71 അംഗ റഷ്യൻ സംഘം ഇതിനകം ബീജിംഗിൽ എത്തിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed