തമിഴ്‌നടൻ ധനുഷും ഐശ്വര്യ രജനികാന്തും വേർപിരിഞ്ഞു


തമിഴ്‌നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി. സമൂഹമാധ്യമങ്ങളിൽ വഴിയാണ് ഇരുവരും തീരുമാനം അറിയിച്ചത്. “18 വർഷമായി ഞങ്ങൾ ഒരുമിച്ചാണ് താമസിച്ചത്. നല്ല സുഹൃത്തുക്കൾ ആയും, മാതാപിതാക്കൾ ആയും ഞങ്ങൾ വളരെ നല്ല രീതിയിൽ ആണ് ജീവിച്ചു വന്നിരുന്നത്. പക്ഷേ ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ പാത രണ്ടാണ് എന്ന തിരിച്ചറിവിൽ എത്തിയിരിക്കുന്നു. ഞങ്ങൾ ഇപ്പോൾ വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണ്. ദയവായി ഞങ്ങൾക്ക് ആവശ്യമായ സ്വകാര്യത തന്നു സഹായിക്കുക” ∠ വാർത്താ കുറിപ്പിൽ ധനുഷ് അറിയിച്ചു. 

നടൻ രജനികാന്തിന്‍റെ മകളാണ് ഐശ്വര്യ. 2004ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് കുട്ടികളുണ്ട് ഇവർക്ക്.

You might also like

  • Straight Forward

Most Viewed