ഒമിക്രോൺ: മുംബൈയിൽ നിരോധനാജ്ഞ

മുബൈ
രാജ്യത്ത് ഒമിക്രോൺ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മഹാരാഷ്‌ട്രയിലെ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുതുവത്സരാഘോഷ വേളയിൽ ഒമിക്രോൺ വ്യാപനം വർദ്ധിച്ചേക്കാവുന്ന സാഹചര്യത്തിലാണ് മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഇന്ന് മുതൽ ജനുവരി 7 വരെയാണ് മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പുതുവത്സരാഘോഷം, പാർട്ടികൾ, ഹോട്ടലുകൾ, ബാറുകൾ, റിസോർട്ടുകൾ, പബ്ബുകൾ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് ഒമിക്രോൺ കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. പുതുവത്സരാഘോഷങ്ങൾക്കുൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യൂ ഉണ്ടായിരിക്കുന്നതാണ്. ആഘോഷങ്ങളും ആൾക്കൂട്ടങ്ങളും ഒഴിവാക്കി ഒമിക്രോൺ വ്യാപനം തടയാനാണ് സംസ്ഥാനങ്ങൾ ശ്രമിക്കുന്നത്.