നവജാത ശിശുക്കൾക്ക് ആശുപത്രിയിൽവച്ച് തന്നെ ആധാർ; പദ്ധതി ഉടൻ
ന്യൂഡൽഹി: നവജാത ശിശുക്കൾക്ക് ആശുപത്രിയിൽവച്ച് തന്നെ ആധാർ കാർഡ് നൽകാനുള്ള പദ്ധതി ഉടനെന്ന് യുഐഡിഎഐ. ജനന രജിസ്ട്രാറുമായി സഹകരിച്ച് നവദാത ശിശുക്കൾക്ക് ആശുപത്രിയിൽ തന്നെ ആധാർ എന്‍റോൾ ചെയ്യാനുള്ള നടപടികൾക്കായി ശ്രമിക്കുകയാണെന്ന് യുഐഡിഎഐ സിഇഒ സൗരഭ് ഗാർഗ് പറഞ്ഞു. പ്രായപൂർത്തിയായവരിൽ 99.7 ശതമാനം ആളുകൾക്ക് ആധാർ എന്‍റോൾ ചെയ്തു. 131 കോടി ജനത്തിനും ആധാർ എന്‍റോൾ ചെയ്യാനാണ് ശ്രമം. അതുകൊണ്ടുതന്നെ നവജാത ശിശുക്കൾക്ക് ആധാർ നൽകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞ് ജനിക്കുന്പോൾ തന്നെ ചിത്രം എടുക്കും. അഞ്ച് വയസിന് താഴെയുള്ളർ ബയോമെട്രിക് സംവിധാനത്തിൽ ഉൾപ്പെടില്ലെങ്കിലും അവരുടെ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിക്കും. അഞ്ച് വയസ് പൂർത്തിയാകുന്പോൾ ബയോമെട്രിക് സ്വീകരിക്കുമെന്നും സൗരഭ് പറഞ്ഞു.
