എം.എം നരവനെ ജനറൽ ബിപിൻ റാവത്തിന്‍റെ പിൻഗാമിയായേക്കും
ന്യൂഡൽഹി: കരസേന മേധാവി ജനറൽ എം.എം നരവനെ ജനറൽ ബിപിന്‍ റാവത്തിന്‍റെ പിൻഗാമിയായേക്കും. നിലവിലെ സേനാ വിഭാഗങ്ങളിൽ എം.എം. നരവനെയാണ് ഏറ്റവും സീനിയർ. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, കുനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്‍റ് ഓഫീസർ എ. പ്രദീപിന്‍റെ സംസ്‌കാരം ഇന്ന് നടക്കും.
ഡൽഹിയിൽ നിന്നും മൃതദേഹം ഇന്ന് രാവിലെ സുലൂർ വ്യോമ താവളത്തിലെത്തിക്കും. തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് ജന്മനാടായ തൃശൂർ പൊന്നൂക്കരയിലേക്ക് കൊണ്ടുവരും. പ്രദീപ് പഠിച്ച പുത്തൂർ ജിവിഎച്ച്എസ്എസിൽ പൊതുദർശനത്തിനു വച്ചശേഷമാകും മൃതദേഹം വീട്ടിലേക്കുകൊണ്ടുപോകുക. പൊതുദർശനത്തിനുശേഷം 5.30ഓടെ മൃതദേഹം വീട്ടിലെത്തിച്ചു വീട്ടുവളപ്പിൽ സംസ്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
