ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ആര്യൻ ഖാൻ കോടതിയിൽ


മുംബൈ: ലഹരിവിരുന്നുകേസിൽ ജാമ്യം ലഭിച്ച ബോളിവുഡ് താരം ഷാറുഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയിൽ. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഓഫീസിൽ എത്തണമെന്ന നിബന്ധന നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ആര്യൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. 

എൻസിബി ഓഫീസിൽ എത്തുന്പേഴെല്ലാം മാധ്യമങ്ങൾ തടിച്ചുകൂടുകയും ഓഫീസിൽ കയറുന്പോഴും പുറത്തുപോകുന്പേഴും പോലീസുകാർ പരുഷമായി പെരുമാറുകയും ചെയ്യുന്നു. അതിനാൽ എൻസിബി ഓഫീസിൽ എത്തണമെന്ന നിബന്ധന നീക്കണമെന്നാണ് താരപുത്രന്‍റെ ആവശ്യം.

ഒക്ടോബർ രണ്ടിന് മുംബൈ തീരത്തെ ആഡംബര കപ്പലിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ റെയ്ഡിലാണ് ആര്യനുൾപ്പെടെ ഉള്ളവർ അറസ്റ്റിലായത്. മൂന്നാഴ്ചയോളം നീണ്ട ജയിൽവാസത്തിനുശേഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed