കൂടിക്കാഴ്ച അവസാനിച്ചു; മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി


റോം: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്‌ട്രത്തലവനുമായ ഫ്രാൻസിസ് മാർപാപ്പയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. ഇരുവരും ഒരു മണിക്കൂറോളം സംസാരിച്ചു. കൂടിക്കാഴ്ചയ്ക്കു ശേഷം മോദി വത്തിക്കാനിൽ നിന്നും മടങ്ങി.  മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. കൂടിക്കാഴ്ചയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വത്തിക്കാൻ തന്നെ പുറത്തുവിടുമെന്നാണ് സൂചന. 

വത്തിക്കാനിൽ മാർപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. നെഹ്റു, ഇന്ദിരാഗാന്ധി, ഐ.കെ. ഗുജ്റാൾ, എ.ബി. വാജ്പേയി എന്നിവരാണ് മുന്പ്് മാർപ്പാപ്പയെ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാർ. 1999ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഒടുവിൽ ഇന്ത്യ സന്ദർശിച്ചത്.

You might also like

  • Straight Forward

Most Viewed