പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്നവർക്ക് ‘ഫ്രണ്ട്സ് ഓഫ് സെന്റ് പീറ്റേഴ്സ്’ യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര/മനാമ

മനാമ: ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി ഇടവക അംഗങ്ങൾക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി. ഇടവകാംഗങ്ങളുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ഓഫ് സെന്റ് പീറ്റേഴ്സി'ന്റെ ആഭിമുഖ്യത്തിൽ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വെച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

ഇടവകാംഗങ്ങളായ അച്ചൻകുഞ്ഞ് വി. ജെ, ഭാര്യ ഉഷ അച്ചൻകുഞ്ഞ്, മാണി മാത്യു, ഭാര്യ ജോജി സൂസൻ മാണി എന്നിവർക്കാണ് കൂട്ടായ്മ യാത്രയയപ്പ് നൽകിയത്.

ഇടവക വികാരി വെരി റവ. സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സഭ മാനേജിങ് കമ്മറ്റി അംഗം ഷാജ് ബാബു, വിവിധ ഇടവക ഭാരവാഹികൾ, നൂറോളം ഇടവകാംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രവാസ ജീവിതത്തിനിടയിൽ ഇടവകയ്ക്കും സമൂഹത്തിനും ഇവർ നൽകിയ സംഭാവനകളെ ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു.

article-image

xccdxdxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed