അഖിലേഷ് യാദവ് പോലീസ് കസ്റ്റഡിയിൽ


ലക്നോ: സമാജ്‌വാദി പാർ‍ട്ടി നേതാവ് അഖിലേഷ് യാദവ് പോലീസ് കസ്റ്റഡിയിൽ‍. ലക്‌നോവിലെ വസതിയുടെ മുന്‍പിൽ‍ നിന്നുമാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ലഖിംപുരിലേക്ക് പോകാനിരുന്ന അഖിലേഷിനെ പോലീസ് തടഞ്ഞിരുന്നു. ഇതേതുടർ‍ന്ന് അദ്ദേഹം നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൂടാതെ ലക്‌നോവിൽ‍ പോലീസും സമാജ് വാദി പാർ‍ട്ടി പ്രവർ‍ത്തകരും തമ്മിൽ‍ ഏറ്റുമുട്ടിയിരുന്നു. പ്രതിഷേധക്കാർ‍ പോലീസ് വാഹനവും കത്തിച്ചു. 

അതേസമയം, അഖിലേഷിനൊപ്പം നിരവധി ബിഎസ്പി നേതാക്കളെയും പോലീസ് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. സ്ഥിതി മെച്ചപ്പെടാതെ നേതാക്കളെ ലഖിംപുരിൽ‍ പ്രവേശിപ്പിക്കില്ലെന്നാണ് പോലീസ് നിലപാട്.

You might also like

Most Viewed