പ്രിയങ്ക ഗാന്ധിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി


ന്യൂഡൽഹി: ലഖിംപുർ സന്ദർശിക്കാനുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ തീരുമാനത്തെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി രംഗത്ത്. നിങ്ങളുടെ നിശ്ചയദാർഢ്യത്തിൽ ഉത്തർപ്രദേശ് ഭരണകൂടം ഭയന്നിരിക്കുകയാണെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. പ്രിയങ്ക, നിങ്ങൾ പിന്മാറില്ലെന്ന് എനിക്കറിയാം, നിങ്ങളുടെ ധൈര്യത്താൽ അവർ ഞെട്ടിപ്പോയി. നീതിക്കുവേണ്ടിയുള്ള ഈ അഹിംസാത്മക പോരാട്ടത്തിൽ, ഞങ്ങൾ രാജ്യത്തിന്‍റെ അന്നദാതയെ വിജയിപ്പിക്കുമെന്നാണ് രാഹുലിന്‍റെ ട്വീറ്റ്. 

നോ ഫിയർ എന്ന ഹാഷ് ടാഗും നൽകിയിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെയാണ് യുപി പോലീസ് പ്രിയങ്കയെ അറസ്റ്റു ചെയ്തതെന്നാണ് ഉത്തർപ്രദേശ് കോൺഗ്രസ് ഘടകം അറിയിച്ചത്. പ്രിയങ്കയെ സീതാപൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെതായാണ് വിവരം. അതേസമയം പ്രിയങ്കയുടെ അറസ്റ്റ് യുപി പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

You might also like

Most Viewed