നവജ്യോത് സിംഗ് സിദ്ദു കസ്റ്റഡിയിൽ


റായ്പുർ: കർഷക പ്രതിഷേധം ശക്തമാകുന്നതിനിടെ കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു കസ്റ്റഡിയിൽ. ഛത്തീസ്ഗഡിൽ വച്ചാണ് സിദ്ദുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിനിടെ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയ്ക്ക് ഉത്തർപ്രദേശിലെ ലഖിംപുർ സന്ദർശിക്കാനുള്ള അനുമതി യുപി പോലീസ് നിഷേധിച്ചു. ലഖിംപുർ ഖേരിയിൽ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങാൻ അനുവദിക്കണമെന്ന് പഞ്ചാബ് സർക്കാർ ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ ഇതിനുള്ള സൗകര്യമില്ലെന്നാണ് യുപി പോലീസ് അറിയിച്ചത്.

You might also like

Most Viewed