ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ലക്നോ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കർഷകർക്ക് വേണ്ടി ശബ്ദമുയർത്തിയവർ അകത്തും, മന്ത്രിയുടെ മകൻ പുറത്തുമെന്നാണ് പ്രിയങ്കയുടെ വിമർശനം. നിങ്ങൾക്ക് ഞങ്ങളെ അറസ്റ്റ് ചെയ്യാൻ കഴിയുമെങ്കിൽ, കൊലപാതക കുറ്റം ചുമത്തിയ മന്ത്രിയുടെ മകനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യാനാകുന്നില്ലെന്ന് പ്രിയങ്ക ചോദിക്കുന്നു.
സീതാപുരിലെ ഗസ്റ്റ് ഹൗസിൽ നിന്നാണ് പ്രിയങ്ക മാധ്യമങ്ങളോട് സംസാരിച്ചത്. യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ജനാധിപത്യത്തിനെ പൂർണമായും തകർത്തതായും പ്രിയങ്ക വിമർശിച്ചു. തിങ്കളാഴ്ച രാവിലെയാണ് ലഖിംപുർ സന്ദർശിക്കാനെത്തിയ പ്രിയങ്കയെ യുപി പോലീസ് അറസ്റ്റ് ചെയ്തത്.