മുതിർന്ന പൗരൻമാർക്ക് എയർഇന്ത്യയിൽ ടിക്കറ്റ് നിരക്കിൽ ഇളവ്

ന്യൂഡൽഹി: മുതിർന്ന പൗരൻമാർക്ക് എയർഇന്ത്യയിൽ ടിക്കറ്റ് നിരക്കിൽ ഇളവ്. ഇന്ത്യയിൽ സ്ഥിര താമസക്കാരായ, 60 വയസ് പിന്നിട്ട പൗരൻമാർക്ക് ഇക്കോണമി ക്ലാസിൽ പകുതി നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നാണ് എയർഇന്ത്യ അറിയിച്ചിരിക്കുന്നത്.
ആഭ്യന്തര യാത്രാ ടിക്കറ്റുകൾക്കാണ് ഇളവ് ലഭിക്കുക. വിമാനം പുറപ്പെടുന്നതിനു മൂന്നു ദിവസം മുൻപ് ടിക്കറ്റെടുക്കണം. വിമാനത്താവളത്തിൽ ചെക്∠ഇൻ ചെയ്യുന്ന സമയത്ത് പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ ഹാജരാക്കണമെന്നും എയർഇന്ത്യ അറിയിച്ചു.