പഞ്ചാബിൽ ആയുധശേഖരം കണ്ടെത്തി


അമൃതസർ: ഭീകരർക്കെതിരായ വ്യാപകമായ തിരച്ചിലിനൊടുവിൽ വൻ ആയുധശേഖരം കണ്ടെത്തി പഞ്ചാബ് പോലീസ്. വിവിധ തരത്തിലുള്ള ബോംബുകളും ഗ്രനേഡുകളും നൂറ് പിസ്റ്റളുകളുടെ കാട്രിഡ്ജുകളുമടക്കമാണ് കണ്ടെത്തിയത്. അതിർത്തിപ്രദേശത്തെ ഗ്രാമത്തിൽ നിന്നാണ് സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയത്. പിടിച്ചെടുത്ത ആയുധങ്ങൾ ഡ്രോൺ ഉപയോഗിച്ച് അതിർത്തിക്കിപ്പുറത്തേക്ക് നിക്ഷേപിച്ചതാകാമെന്ന് പോലീസ് അറിയിച്ചു.

കൂടുതൽ അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജൻസി സംഭവസ്ഥലത്തെ ത്തിയതായി പഞ്ചാബ് പോലീസ് അറിയിച്ചു. ഡൽഹി കേന്ദ്രീകരിച്ച് 6 ഭീകരരെ പിടിച്ച പശ്ചാത്തലത്തിലാണ് റെയ്ഡ് തുടരുന്നത്. ഭീകരരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ചും വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡുകൾ നടക്കുകയാണ്.

അതിർത്തിപ്രദേശങ്ങളിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരേ സമയമാണ് പോലീസും രഹസ്യാന്വേഷണ വിഭാഗവും റെയ്ഡ് നടത്തുന്നത്. മുന്പും അതിർത്തിയിൽ നിന്ന് പിടിച്ചെടുത്തിട്ടുള്ള ആയുധങ്ങളും ഡൽഹിയിലെ ഭീകരരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും സമാനതകളുള്ളതാണെന്നും പഞ്ചാബ് പോലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed