24 മ​ണി​ക്കൂ​റി​നി​ടെ ഇന്ത്യയിൽ 27,176 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,176 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 38,012 പേർ കൂടി നെഗറ്റീവായതോടെ ആകെ രോഗമുക്തർ 3,25,22,171 ആയി. 284 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,43,497. കഴിഞ്ഞ നാലു ദിവസമായി പുതിയ രോഗികളുടെ എണ്ണം 30,000ൽ താഴെയാണ്. നിലവിൽ 3,51,087 പേരാണു ചികിത്സയിലുള്ളത്.

ആകെ കോവിഡ് ബാധിതരുടെ 1.05 ശതമാനമാണിത്. 16 ദിവസമായി പ്രതിദിന രോഗമുക്തി നിരക്കും മൂന്നു ശതമാനത്തിൽ താഴെയാണ്. 82 ദിവസമായി പ്രതിവാര രോഗമുക്തി നിരക്കും. ഇതുവരെ 75.89 കോടി ഡോസ് വാക്സിൻ നൽകി. ആകെ 54.60 കോടി പരിശോധനകളാണു നടന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed