നീറ്റ് പേടി; തമിഴ്നാട്ടിൽ 17കാരി ആത്മഹത്യ ചെയ്തു


ചെന്നൈ: നീറ്റ് പരീക്ഷാ പേടിയിൽ തമിഴ്നാട്ടിൽ വീണ്ടും ആത്മഹത്യ. അരിയലൂർ സ്വദേശി കനിമൊഴി ( 17) ആണ് പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്തത്. മൂന്ന് ദിവസം മുന്പ് സേലത്തും ഇതേ കാരണത്താൽ മറ്റൊരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു.

നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിയമസഭയിൽ ബിൽ അവതരിപ്പിച്ചിരുന്നു. 12−ാം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി മെഡിക്കൽ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed