ബ്രാഹ്മണർക്കെതിരെ അപകീർത്തികരമായ പരാമർശം; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റിൽ


റായ്പുർ: ബ്രാഹ്മണർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനു ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ പിതാവ് നന്ദ്കുമാർ ബാഗേലിനെ പോലീസ് അറസ്റ്റ് ചെയ്തു. എൺപത്തിയാറുകാരനായ നന്ദ്കുമാറിനെതിരെ ശനിയാഴ്ച രാത്രിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സർവ ബ്രാഹ്മിൻ സമാജിന്‍റെ പരാതിയിലായിരുന്നു നടപടി. ബ്രാഹ്മണർ വിദേശികളാണെന്നും അവരെ ബഹിഷ്കരിക്കാനും നന്ദ്കുമാർ ബാഗേൽ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. 

ബ്രാഹ്മണരെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ബ്രാഹ്മണരെ രാജ്യത്തുനിന്നു പുറത്താക്കണമെന്നും നന്ദ്കുമാർ ആവശ്യപ്പെട്ടുവെന്ന് പരാതിക്കാർ പറയുന്നു. ഉത്തർപ്രദേശിലെ ഒരു റാലിയിലായിരുന്നു നന്ദ്കുമാറിന്‍റെ വിവാദ പരാമർശങ്ങളുണ്ടായതെന്നു പോലീസ് പറഞ്ഞു. ശ്രീരാമനെക്കുറിച്ച് മുന്പ് നന്ദ്കുമാർ മോശം പരാമർശം നടത്തിയിരുന്നതായി ആരോപണമുണ്ട്. നന്ദ്കുമാറിന്‍റെ പരാമർശങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്ന് സർവ ബ്രാഹ്മിൻ സമാജ് ചൂണ്ടിക്കാട്ടി. പിതാവിന്‍റെ പരാമർശങ്ങൾ തന്നെ വേദനിപ്പിച്ചെന്നു പറഞ്ഞ മുഖ്യമന്ത്രി, വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed