ബാഗേജിൽ ഇളവ് നൽകി എയർ ഇന്ത്യ
മുംബൈ: യാത്രക്കാരുടെ ബാഗേജിൽ ഇളവ് നൽകി എയർ ഇന്ത്യ. തിരുവനന്തപുരം, കൊച്ചി, മുംബൈ, ജയ്പൂർ, അമൃത് സർ, ലക്‌നോ എന്നിവിടങ്ങളിലേയ്ക്ക് സെപ്റ്റംബർ 30 വരെ യാത്ര ചെയ്യുന്നവർക്കാണ് ബാഗേജിൽ ഇളവ് നൽകിയത്.
ഇക്കണോമി ക്ലാസിലെ യാത്രക്കാർക്ക് 40 കിലോ ഗ്രാമും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് 50 കിലോഗ്രാമും ബാഗേജ് കൊണ്ടുപോകാമെന്ന് എയർ ഇന്ത്യാ അധികൃതർ അറിയിച്ചു.
അതേസമയം, ഒരു പെട്ടിയിൽ 32 കിലോ ഗ്രാം മാത്രമേ അനുവദിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ് സൈറ്റായ www.airindia.in സന്ദർശിക്കാം.
