ഇന്ത്യയിൽ 24 മണിക്കൂറിനിടെ 41,383 പേർക്ക് കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,383 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 507 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. 38,652 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,12,57,720 ആയി. രോഗം ബാധിച്ച് ആകെ 4,18,987 പേർ മരിച്ചു. 3,04,29,339 പേർ രോഗമുക്തി നേടി.

നിലവിൽ 4,09,394 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 41,78,51,151 പേർക്കാണ് വാക്സിനേഷൻ നൽകിയത്. ജൂലൈ 21 വരെ 45,09,11,712 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇതിൽ 17,18,439 സാംപിളുകൾ കഴിഞ്ഞ ദിവസം മാത്രം പരിശോധിച്ചവയാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed