ഇന്ത്യയിൽ 24 മണിക്കൂറിനിടെ 30,093 കൊവിഡ് രോഗികൾ


ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,093 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് മാസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനമാണ്. മുന്നൂറ്റി എഴുപത്തിനാല് മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,254 പേർ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ 3,11,74,322 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ 3,03,53,710 പേർ രോഗമുക്തി നേടി. 4,14,482 പേരാണ് മരിച്ചത്. നിലവിൽ 4,06,130 പേർ ചികിത്സയിലുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed