അഴിമതിക്കെതിരായ പോരാട്ടം സിനിമയില്‍ മാത്രം മതിയോ?'; നടൻ വിജയ്ക്ക് ഒരു ലക്ഷം പിഴയിട്ട് കോടതി

ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന്റെ നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നികുതി അടയ്ക്കാത്തതില്‍ വിജയ്‌യെ രൂക്ഷമായി വിമര്‍ശിച്ച കോടതി നികുതി അടയ്ക്കാന്‍ റീല്‍ ഹീറോകള്‍ക്ക് മടി ആണെന്ന് കുറ്റപ്പെടുത്തി. അഴിമതിക്കെതിരായ പോരാട്ടമൊക്കെ സിനിമയില്‍ മാത്രം മതിയോ എന്നും ശിക്ഷ വിധിച്ച ശേഷം ജസ്റ്റിസ് എം സുബ്രഹ്‌മണ്യം ചോദിച്ചു.
ഒരു ലക്ഷം രൂപ പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും കോടതി ഉത്തരവിട്ടു. നികുതി അടച്ച് ആരാധകര്‍ക്ക് മാതൃകയാകണമെന്നും ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം ഉത്തരവില്‍ ചൂണ്ടിക്കാട്ടി.