മദ്യവിൽപ്പന തിരക്കില്ലാത്ത പ്രദേശങ്ങളിലേക്ക് മാറ്റുന്നത് പരിഗണിക്കണം: ഹൈക്കോടതി


കൊച്ചി: മദ്യവിൽപ്പനശാലകൾ ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കോവിഡ് കാലത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ നിരീക്ഷണം. പ്രധാനപാതയോരങ്ങളിൽ മദ്യശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ബാറുകളിൽ മദ്യവിൽപന പുനഃരാരംഭിച്ച സാഹചര്യത്തിൽ ബിവറേജസ് ഔട്ട്‌‌ലെറ്റുകളിലെ തിരക്ക് കുറയും. ഡിജിറ്റൽ പെയ്മെന്‍റ് സംവിധാനം ആരംഭിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed