രാജ്യാന്തര വിമാന സർവ്വീസിനുള്ള നിരോധനം വീണ്ടും നീട്ടി
ന്യൂഡൽഹി: രാജ്യാന്തര വിമാന സർവ്വീസിനുള്ള നിരോധനം ജൂലൈ 31 വരെ നീട്ടി. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, കാർഗോ സർവീസുകൾക്കും പ്രത്യേക സര്‍വീസുകൾക്കും നിയന്ത്രണമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് രാജ്യത്ത് ആദ്യം അന്താരാഷ്ട്ര സർവീസുകൾ നിർത്തിവച്ചത്. ഈ വിലക്ക് തുടരുകയായിരുന്നു. മേയ് മാസം ആഭ്യന്തര വിമാന സർവീസുകളും നിർത്തിവച്ചു.

