കൊവിഡ് പ്രതിരോധ മരുന്നെന്ന് പറഞ്ഞ് നൽകിയ ഗുളിക കഴിച്ച് അമ്മയും മകളും മരിച്ചു
ഈറോഡ്: പഞ്ചായത്തിലെ കൊവിഡ് പരിശോധനാ സംഘത്തിലെ അംഗമെന്ന വ്യാജേന വീട്ടിലെത്തിയ യുവാവ് കൊവിഡ് പ്രതിരോധ മരുന്നെന്ന് പറഞ്ഞ് നൽകിയ ഗുളികകൾ കഴിച്ച് അമ്മയും മകളും മരിച്ചു. ചെന്നിമല കെ.ജി.
വലസ്സ് പെരുമാൾമലൈ കറുപ്പണ്ണ കൗണ്ടറുടെ ഭാര്യ മല്ലിക, മകൾ ദീപ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാവിലെയാണ് യുവാവ് ഇവർക്ക് ഗുളികകൾ നൽകിയത്. ഇത് കഴിച്ച കറുപ്പണ്ണയടക്കം മൂന്നുപേർക്കും അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് മല്ലികയെ ഈറോഡ് സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ട് പേരെ കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് മല്ലിക മരിച്ചത്. ഞായറാഴ്ച രാവിലെ ദീപയും മരിച്ചു. കൊലപാതകമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കറുപ്പണ്ണ കൗണ്ടർ അയൽവാസിയായ കല്യാണസുന്ദരത്തിന് ഏഴ് ലക്ഷം രൂപ വായ്പ നൽകിയിരുന്നു.

