18 വയസ്സ് കഴിഞ്ഞ എല്ലാവർ‍ക്കും വാക്‌സിന്‍; ഉത്തരവ് പുറത്തിറക്കി


തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ്സ് കഴിഞ്ഞ എല്ലാവർ‍ക്കും ഉപാധികളില്ലാതെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നൽ‍കാനുള്ള സംസ്ഥാന സർ‍ക്കാരിന്റെ ഉത്തരവ് നിലവിൽ‍ വന്നു. രോഗബാധിതർ‍ ഉൾ‍പ്പെടെ വിവിധ വിഭാഗങ്ങൾ‍ക്കുള്ള മുന്‍ഗണന തുടരുമെന്നും ഉത്തരവിൽ‍ പറയുന്നു.

ജൂൺ 21 മുതൽ‍ എല്ലാവർ‍ക്കും സൗജന്യമായി വാക്‌സിൻ‍ നൽ‍കി വരികയാണ്. ഇതിന്റെ തുടർ‍ച്ചയായാണ് സംസ്ഥാന സർ‍ക്കാരിന്റെ ഉത്തരവ്.

ഡിസംബറോടെ എല്ലാവർ‍ക്കും വാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്ര സർ‍ക്കാർ‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സർ‍ക്കാർ‍ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അഞ്ച് നിർ‍മാതാക്കളിൽ‍ നിന്നായി 188 കോടി വാക്‌സിൻ ഡോസുകൾ‍ വർ‍ഷാവസാനത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രം പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed