കേരളത്തിൽ ബാറുകൾ ഇന്ന് മുതൽ തുറക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചിട്ട ബാറുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. എന്നാൽ വിദേശമദ്യം വിൽക്കില്ലെന്നും ബിയറും വൈനും മാത്രമായിരിക്കും വിൽപ്പനയെന്നും ബാർ ഉടമകളുടെ സംഘടന അറിയിച്ചു. വെയർഹൗസ് ചാർജ് കൂട്ടിയ ബിവറേജസ് കോർപ്പറേഷൻ നടപടിയിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ ബാറുകൾ അടച്ചിടാൻ തീരുമാനിച്ചിരുന്നത്. ബെവ്കോക്ക് നൽകുന്ന അതേ മാർ‍ജിനിൽ തന്നെ ബാറുകൾക്കും മദ്യം നൽകണമെന്നാണ് ഇവരുടെ ആവശ്യം. 

കൺസ്യൂമർ ഫെഡിന്‍റേത് എട്ടിൽ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയർഹൗസ് മാർജിന്‍ ഉയർത്തിയത്. വെയർഹൗസ് മാർജിൻ വർദ്ധിപ്പിക്കുന്പോഴും റീട്ടെയിൽ വില ഉയർത്താൻ അനുവാദമില്ലാത്തതാണ് കൺസ്യൂമർ ഫെഡിനും ബാറുകൾ‍ക്കും തിരിച്ചടിയായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed