ഡൽഹി എയിംസിൽ വൻ തീപിടുത്തം: ആളപായമില്ല
ന്യൂഡൽഹി: ഡൽഹി എയിംസിൽ വൻ തീപിടുത്തം. ആശുപത്രിയിലെ കൺവെർജൻസ് ബ്ലോക്കിലെ ഒൻപതാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 22 അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇന്നലെ രാത്രി പത്തരയോടെയാണ് തീപിടുത്തം ഉണ്ടായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രാഥമിക വിവിധ ഡയഗ്‌നോസ്റ്റിക് ലബോറട്ടറികളും പരിശോധനാ വിഭാഗങ്ങളുമാണ് ആശുപത്രിയുടെ കൺവെർജൻസ് ബ്ലോക്കിലുള്ളത്. ഷോർട്ട് സർക്യൂട്ടാവാം തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
