ലോകപരിസ്ഥതി ദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകൾ പരിപാടികൾ സംഘടിപ്പിച്ചു

മനാമ: ലോകപരിസ്ഥതി ദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സയൻസ് ഇന്ത്യ ഫോറം ബഹ്റൈന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്ത ഓൺലൈൻ വെബിനാറിൽ കുവൈത്ത് ഇൻസ്റ്റിട്ട്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് സീനിയർ റിസർച്ച് സയന്റിസ്റ്റ് ഡോ. എസ് നീലമണി മുഖ്യപ്രഭാഷണം നടത്തി.
സയൻസ് ഇന്ത്യ ഫോറം പ്രസിഡണ്ട് വിനോദ് മണിക്കര അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിജിറ്റൽ വിദ്യാഭ്യാസത്തിലെ മാനസിക സന്തുലിതാവസ്ഥ എന്ന വിഷയത്തിൽ പ്രമുഖ കൗൺസിലറും, സൈക്കോതെറാപിസ്റ്റുമായ ഡോ. പി ശ്യാം കുമാർ ക്ലാസെടുത്തു. ബഹ്റൈനിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നാന്നൂറോളം വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. ഷാം കുട്ടി, പ്രശാന്ത് ധർമ്മരാജ്, ദീപാ സജീവൻ, ചന്ദ്രശേഖരൻ, പ്രവീൺ എന്നിവർ നേതൃത്വം നൽകി.