സാംസ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു

മനാമ: സാംസ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച് "രക്തദാനം മഹാദാനം" എന്ന സന്ദേശത്തെ മുൻനിർത്തി നടന്ന രക്തദാന ക്യാന്പിൽ അറുപതിൽ പരം ആളുകൾ പങ്കാളികളായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന ക്യാന്പിനു സാംസ അഡ്വൈസറി ബോർഡ് മെന്പർ ബാബുമാഹി രക്തദാനം നടത്തി തുടക്കമിട്ടു. ജോമലൈറ്റ് സന്തോഷ്, സൂര്യ ജോജു, സാംസ സെക്രട്ടറി നിർമല ജേക്കബ്, ട്രഷറർ വത്സരാജ്, വനിതാവേദി പ്രസിഡന്റ് ഇൻഷാറിയാസ്, സെക്രട്ടറി ഗീത ബാലു, ട്രഷറർ ബീനാ ജീജോ എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിച്ച ക്യാന്പിന് സാംസ പ്രസിഡന്റ് മനീഷ്,അഡ്വൈസറി ബോർഡ് മെന്പർ മുരളീകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി സന്തോഷ്, മെമ്പർഷിപ് സെക്രട്ടറി ബിജു പുനത്തിൽ, എന്റർടൈൻമെന്റ് സെക്രട്ടറി സതീഷ് പൂമനക്കൽ, നിർവാഹകസമിതി അംഗങ്ങളായ ജിജോ ജോർജ്, റിയാസ് കല്ലന്പലം, ബാലു, സിതാര മുരളീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
രക്തദാന ക്യാന്പിൽ പങ്കെടുത്ത ഏവർക്കും വനിതാ വേദി പ്രസിഡന്റ് ഇൻഷാ റിയാസ് നന്ദി അറിയിച്ചു. തുടർന്നും ഇത്തരത്തിലുള്ള പരിപാടികൾ നടത്തുമെന്ന് സാംസ ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമ്മൻ അറിയിച്ചു.