കേരളത്തിലെ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി; പ്രധാനമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു


 

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കേരളത്തിലെ തോൽവി സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രനേതൃത്വത്തിന് നൽകി. റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ചതായി സമിതി ചെയർമാൻ സി.വി ആനന്ദബോസ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ വീഴ്ച ഉൾപ്പെടെയുള്ള വിഷയങ്ങളാണ് റിപ്പോർട്ടിലെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഫണ്ടിൽ ക്രമക്കേട് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ഫണ്ട് ക്രമക്കേടിനെകുറിച്ച് നേരിട്ടന്വേഷിക്കുമെന്നും ഇത്തരം ആരോപണങ്ങൾ സർക്കാരിന്റെ പ്രതിഛായ നഷ്ടപ്പെടുത്തുമെന്നും പ്രധാനമന്ത്രി വിലയിരുത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും ജനറൽ സെക്രട്ടറിമാരും പ്രധാനമന്ത്രിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed