ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകളുമായി ഡൽഹി ഇന്ന് തുറക്കുന്നു


ന്യൂഡൽഹി: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകളുമായി ഡൽഹി ഇന്ന് തുറക്കുന്നു. പൊതുഗതാഗത സംവിധാനം ചന്തകൾ എന്നിവയടക്കം നിയന്ത്രണങ്ങളോടെ തുറക്കാനാണ് സംസ്ഥാന ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഡൽഹിയിലെ പൊതുചന്തകൾ, മറ്റ് കച്ചവടകേന്ദ്രങ്ങൾ എന്നിവയ്‌ക്കൊപ്പം മെട്രോ റെയിലും ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. അൻപത് ശതമാനം യാത്രക്കാരുമായിട്ടാണ് മെട്രോ ഓടുക. ചെറുകടകൾക്കും നിശ്ചിത സമയം തുറന്നുപ്രവർത്തിക്കാൻ അനുമതിയുണ്ട്.

അതേ സമയം പൊതു വിനോദങ്ങൾക്കായും മറ്റു വ്യക്തിഗത സൗകര്യത്തിനുമായും ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കും അനുമതി ഇല്ല. സിനിമാ ശാലകൾ, ഹോട്ടലുകൾ, ബാറുകൾ, ജിമ്മുകൾ, സ്പാകൾ, ബ്യൂട്ടീപാർലറുകൾ, മുടിവെട്ടുകടകൾ എന്നിവയ്ക്കുമാണ് വിലക്ക് നീക്കാത്തത്. എന്നാൽ ഹോട്ടലുകൾക്ക് ഭക്ഷണം പുറത്തേക്ക് കൊടുക്കാൻ സംവിധാനം ഒരുക്കാം. ഹോട്ടലുകൾ, ഓൺലൈൻ ഡെലിവറി ബോയ്‌സിന് സാധനങ്ങളെത്തിക്കാനും അനുമതിയുണ്ട്.

ഓഫീസ് പ്രവർത്തനങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് അൻപത് ശതമാനം പേരെ അനുവദിക്കാം. സർക്കാർ ഓഫീസുകളിൽ ഗ്രൂപ്പ് എ ഉദ്യോഗസ്ഥർക്ക് എല്ലാവർക്കും ജോലിക്ക് എത്താനാകും. അതേസമയം കീഴ്ജീവനക്കാരുടെ എണ്ണം പകുതിയായി നിജപ്പെടുത്താനുമാണ് നിർദ്ദേശം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed