കുഴല്‍പ്പണക്കേസ്: 1.12 കോടിയും സ്വര്‍ണവും പിടികൂടിയെന്ന് നിയമസഭയിൽ മുഖ്യമന്ത്രി


 

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണ പുരോഗതി മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. 20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തുവെന്ന കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചു. 1.12 കോടി രൂപയും സ്വർണവും ഇതിനകം പിടികൂടിയിട്ടുണ്ട്. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇ.ഡി കേരളാപോലീസിനോട് ആവശ്യപ്പെട്ട രേഖകൾ ജൂൺ ഒന്നിന് കൈമാറിയെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. അതുകൊണ്ട് തന്നെ സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed