രാജ്യത്ത് 100636 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 2427 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,74,399 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,71,59,180 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2427 പേർക്കു കൂടി ജീവൻ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,49,186 ആയി.