തമിഴ് ഉൾപെടെയുള്ള ഭാഷകൾ ഒദ്യോഗികമാക്കാൻ പ്രവർത്തിക്കും; എം.കെ സ്റ്റാലിൻ

ചെന്നൈ: തമിഴ് ഉൾപെടെയുള്ള ഭാഷകൾ ഒദ്യോഗികമാക്കാൻ പ്രവർത്തിക്കുമെന്ന് തമിഴ്നാട് സർക്കാർ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന എല്ലാ ഭാഷകൾക്കും ഔദ്യോഗിക ഭാഷാപദവി ലഭ്യമാക്കാൻ ആവശ്യപ്പെടും. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന എല്ലാ ഭാഷകൾക്കും ഔദ്യോഗിക ഭാഷാപദവി ലഭിക്കാൻ ഡി.എം.കെ സർക്കാർ പ്രവർത്തിക്കുമെന്നാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കിയത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പരിശ്രമഫലമായി 2004ലാണ് തമിഴ് ഭാഷയ്ക്ക് യൂണിയന്‍ ഗവണ്‍മെന്‍റ് ശ്രേഷ്ഠഭാഷാ പദവി നൽകിയത്. ഇനിയും കൂടുതൽ ഖ്യാതിയിലേക്ക് ഭാഷയെ ഉയർത്തിക്കൊണ്ടുപോകാൻ തന്‍റെ നേതൃത്വത്തിലുള്ള സർക്കാർ പ്രയത്നിക്കുമെന്നും സ്റ്റാലിന്‍ പ്രസ്താവനയിൽ പറഞ്ഞു.
തമിഴിനു പുറമേ, സംസ്കൃതം, തെലുങ്ക്, കന്നട, മലയാളം എന്നിവയായിരുന്നു രാജ്യത്ത് ശ്രഷ്ഠ ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത്. ഭരണഘടനയുടെ ആർട്ടിക്കിൾ 343 അനുസരിച്ച് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക ഭാഷ ദേവനാഗരി ലിപിയിൽ ഹിന്ദിയാണ്. എട്ടാം ഷെഡ്യൂളിൽ ഹിന്ദി ഉൾപ്പെടെ 22 ഭാഷകളുണ്ട്.