സിബിഎസ്ഇ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേരുമാറ്റാമെന്ന് സുപ്രിംകോടതി


ന്യൂ ദൽഹി : സിബിഎസ്ഇ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേര് മാറ്റാമെന്ന് സുപ്രിംകോടതി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ പേര് മാറ്റാന്‍ കഴിയില്ലെന്ന സിബിഎസ്ഇ ബൈ ലോ റദ്ദാക്കിക്കൊണ്ടാണ് നിര്‍ദേശം. സ്വത്വത്തിനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

പേര് മാറ്റാനായി വിദ്യാര്‍ത്ഥികള്‍ക്ക് പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ വ്യക്തി വിവരങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദശങ്ങളും പുറപ്പെടുവിച്ചു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ പേര് മാറ്റാന്‍ കഴിയില്ലെന്ന സിബിഎസ്ഇ ബൈലോയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് നടപടി എടുത്തത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed