ഗോവയിൽ ഓക്സിജൻ ലഭിക്കാതെ നാല് ദിവസത്തിനുള്ളിൽ മരിച്ചത് 75 രോഗികൾ |


 

പനാജി: ഗോവയിലെ സർ‌ക്കാർ മെഡിക്കൽ കോളജിൽ ഓക്സിജൻ ലഭിക്കാതെ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മരിച്ചത് 75 രോഗികൾ. സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രത്തിലാണ് ദുരന്തം. വെള്ളിയാഴ്ച 13 പേർ മരിച്ചു. വ്യാഴാഴ്ച 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച 21 പേർക്കും ചൊവ്വാഴ്ച 26 പേർക്കും ജീവൻ നഷ്ടമായി. എല്ലാ മരണങ്ങളും പുലർച്ചെ ഒന്നിനും ആറിനും ഇട‍യിലായിരുന്നെന്ന് മുൻ ഉപമുഖ്യമന്ത്രി വിജയ് സർദേശായി പറഞ്ഞു. സംഭവത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. ഗോവ ഫോർവേർഡ് പാർട്ടി വെള്ളിയാഴ്ച മുഖ്യമന്ത്രിക്കും മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ പോലീസിൽ പരാതി നൽകി. അതേസമയം, സംസ്ഥാനത്ത് ഓക് സിജൻ ക്ഷാമമില്ലെന്നും കോവിഡ് വാർഡുകളിലേക്ക് മതിയായ രീതിയിൽ മെഡിക്കൽ ഓക്സിജൻ എത്താത്തതാകാം മരണത്തിന് കാരണമായതെന്നും മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചശേഷം മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

You might also like

Most Viewed