രാജ്യത്ത് ഇന്ന് 401078 കോവിഡ് കേസുകള്‍, മരണസംഖ്യ 4000 കടന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായിത്തന്നെ തുടരുന്നു. ഇന്ന് റിപ്പോർട്ട് ചെയ്തത് 4,01,078 പുതിയ കോവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,187 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,18,92,676 ആയി ഉയർന്നു. നിലവിൽ 37,23, 446 സജീവ കേസുകളാണുളളത്. ആകെ 2,38,270 പേർ കോവിഡ് ബാധിച്ച് മരിച്ചു.