സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിൽ വന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വന്നു. ഇന്നു രാവിലെ ആറു മുതൽ 16ന് അർധരാത്രി വരെയാണ് സമ്പൂർണ ലോക്ക്ഡൗൺ. ഇന്നു മുതൽ അത്യാവശ്യ കാര്യങ്ങൾക്കു യാത്ര ചെയ്യാൻ പോലീസ് പാസ് നിർബന്ധമാക്കി സർക്കാർ. പാസില്ലാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. അവശ്യസർവീസുകാർക്കു സഞ്ചരിക്കാൻ തിരിച്ചറിയൽ കാർഡ് മതി. മറ്റുള്ളവർക്ക് കേരള പോലീസിന്റെ വെബ്സൈറ്റ് വഴി പാസിന് അപേക്ഷിക്കാം. ആവശ്യമായ ജില്ലയും പോലീസ് സ്റ്റേഷനും ക്ലിക്ക് ചെയ്തു നൽകിയാൽ അത്യാവശ്യക്കാർക്കു പാസ് ലഭിക്കും. വാട്സ്ആപ് നമ്പരുള്ളവർക്ക് ഇതുവഴിയും അല്ലാത്തവർക്ക് എസ്എംഎസ് വഴിയും പാസ് ലഭ്യമാക്കുമെന്നു പോലീസ് അറിയിച്ചു.