തമിഴ്നാട്ടിൽ രണ്ടാഴ്ചത്തെ സന്പൂർണ ലോക്ക്ഡൗൺ

ചെന്നൈ: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ രണ്ടാഴ്ചത്തെ സന്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഈ മാസം 10 മുതൽ 24 വരെയാണ് സംസ്ഥാനം അടച്ചുപൂട്ടുകയെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. തമിഴ്നാട്ടിൽ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഡിഎംകെ സർക്കാർ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം കടുപ്പിച്ചത്.
പലചരക്ക് കടകൾ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കും. റസ്റ്ററന്‍റുകൾക്ക് പാർസൽ സർവീസ് നടത്താം. സിനിമാ തീയറ്റർ, ജിംനേഷ്യം, ബാർ, ഓഡിറ്റോറിയം എന്നിവയ്‌ക്കെല്ലാം നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. തമിഴ്‌നാട്ടിൽ കഴിഞ്ഞ ദിവസം 26,465 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. 197 മരണവും സ്ഥിരീകരിച്ചു.