യുപിയിൽ ഓക്സിജൻ കിട്ടാതെ 5 പേർക്ക് ദാരുണാന്ത്യം
മീററ്റ്: ഉത്തർപ്രദേശിൽ ഓക്സിജൻ കിട്ടാതെ അഞ്ചു രോഗികൾ മരിച്ചതായി പരാതി. മീറ്ററിൽ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഓക്സിജൻ ദൗർലഭ്യം കാരണമാണ് രോഗികൾ മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം, ആരോപണം അന്വേഷിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതിനിടെ ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമമില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദം.
