ബിഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിംഗ് കോവിഡ് ബാധിച്ചു മരിച്ചു

പാറ്റ്ന: ബിഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിംഗ് കോവിഡ് ബാധിച്ചു മരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പാറ്റ്നയിലെ പാറാസ് എച്ച്എംആർഐ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏപ്രിൽ 15നാണ് അരുണ്‍ കുമാറിന് രോഗം സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും. 1985 ഐഎഎസ് ബാച്ചിൽ നിന്നുളള ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിംഗ്. 2021 ഫെബ്രവരി 28നാണ് അദ്ദേഹം ബിഹാർ ചീഫ് സെക്രട്ടറിയായി നിയമിതനായത്.