കോവിഡ് വാക്സിന്റെ വില കുറയും; ജിഎസ്ടി ഒഴിവാക്കാൻ നീക്കം

ന്യൂഡൽഹി: കോവിഡ് വാക്സിന്‍റെ ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചന തുടങ്ങി. അടുത്ത ജിഎസ്ടി കൗൺസിലിൽ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും. വാക്സിന്‍റെ വില കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്രം ആലോചിക്കുന്നത്.
നിലവിൽ അഞ്ച് ശതമാനം ജിഎസ്ടിയാണ് വാക്സിന് ചുമത്തുന്നത്. നേരത്തെ വാക്സിന് കസ്റ്റംസ് നികുതി ഒഴിവാക്കിയിരുന്നു.