മുംബൈയിലെ കോവിഡ് ആശുപത്രിയിൽ വീണ്ടും അഗ്നിബാധ; നാല് മരണം

താണെ: മുംബൈയിൽ കൊറോണ ആശുപത്രിയിൽ വീണ്ടും അഗ്നിബാധ. താണെയിലെ പ്രൈം ക്രിട്ടികെയർ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. നാല് രോഗികളാണ് മരണപ്പെട്ടത്. വെന്റിലേറ്ററിൽ കിടന്നിരുന്ന രോഗികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇരുപതോളം രോഗികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയതായി അഗ്നിശമന സേനാ വിഭാഗം അറിയിച്ചു.