പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്കും വാക്‌സിൻ; രജിസ്‌ട്രേഷൻ ഇന്ന് നാലുമണി മുതൽ


ന്യൂഡൽഹി: രാജ്യത്തെ വാക്‌സിനേഷന്റെ സുപ്രധാന ഘട്ടം ഇന്നാരംഭിക്കുന്നു. പതിനെട്ട് വയസ്സിനും 45 വയസ്സിനുമിടയിലുള്ളവർക്കുള്ള വാക്‌സിനേഷനാണ് ഇന്നുമുതൽ ആരംഭിക്കുന്നത്. പേർ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമാണ് ഇന്ന് തുറക്കുന്നത്. വൈകിട്ട് നാലുമണിമുതൽ ഓൺലൈനിൽ പേര് നൽകാം. വാക്‌സിൻ വിതരണം മെയ് 1 മുതലാണ് ആരംഭിക്കുക.

നിലവിൽ വാക്‌സിനേഷൻ നടക്കുന്നത് 45 വയസ്സിന് മുകളിലുള്ളവർക്കാണ്. ഇതിൽ ആദ്യ ഡോസ് വാക്‌സിനെടുത്ത ശേഷം നിശ്ചിത ദിവസം പൂർത്തിയാക്കിയവരിൽ രണ്ടാം ഡോസ്് വാക്്‌സിനേഷനും ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് വാക്‌സിനെത്തി ക്കുന്നതിന്റെ വേഗത വർദ്ധിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനങ്ങൾ വാക്‌സിൻ വിതരണത്തിന് തീരുമാനിച്ചിരിക്കുന്ന കേന്ദ്രങ്ങളിലെ സംവിധാനങ്ങൾ വർദ്ധിപ്പിക്കണെന്ന നിർദ്ദേശവും കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed