ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; ആറു മരണം


ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ ആറ് പേർ മരിച്ചു. അതിവേഗ രക്ഷാ പ്രവർത്തനം നടത്തിയ സൈന്യത്തിന് മുന്നൂറിലേറെപ്പേരെ രക്ഷിക്കാനായെന്നാണ് പ്രാഥമിക വിവരം. നിതി താഴ്വരയിലെ സുമ്‌നയിലാണ് പ്രളയമുണ്ടായിരിക്കുന്നത്. ഇന്ത്യാ−ചൈന അതിർത്തിയുള്ള ചമോലി ജില്ലയിലാണ് അപകടം സംഭവിച്ചത്. ബോർഡർ റോഡ് ടാസ്‌ക് ഫോഴ്‌സിന്റെ കമാന്റർ കേണൽ മനീഷ് കപിലാണ് ആദ്യ വിവരം ജില്ലാഭരണ കൂടത്തിന് കൈമാറിയത്.

ഇന്ന് രാവിലെയാണ് പൊടുന്നനെ പ്രളയമുണ്ടായത്. ഹിമാലയൻ മലനിരയിൽ മഞ്ഞുമലയിടിഞ്ഞാണ് ദുരന്തം ഉണ്ടായത്. മൂന്ന് മാസം മുന്പ് ഋഷിഗംഗയിലുണ്ടായ പ്രളയത്തിന് ശേഷമുണ്ടാകുന്ന അത്യാഹിതമാണ് ഇന്നുണ്ടായിരിക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബോർഡർ റോഡ്സ് ഓർഗനൈസേഷനോടും ജില്ലാ ഭരണാധികാരികളോടും റിപ്പോർട്ട് തേടിയതായി മുഖ്യമന്ത്രി തിരാഥ് സിംഗ് റാവത്ത് ട്വിറ്ററിൽ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed