പുതിയ പാഠ്യപദ്ധതിയുമായി സൗദി; രാമായണവും മഹാഭാരതവും പാഠ്യവിഷമാക്കും


റിയാദ്: സൗദിയിലെ പാഠ്യപദ്ധതി അടിമുടി മാറുന്നു. മറ്റ് രാജ്യങ്ങളിലെ ചരിത്രവും സംസ്‌കാരവും കുട്ടികൾ‍ക്ക് പാഠ്യവിഷയമാക്കിയാണ് പുതിയ രീതി കൊണ്ടുവരുന്നത്. ഇതിലൂടെ വ്യത്യസ്ത സംസ്‌കാരങ്ങളെ കുറിച്ച് കുട്ടികൾ‍ക്ക് അറിയാൻ പ്രയോജനപ്പെടുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽ‍മാന്റെ വിഷൻ 2030ന്റെ ഭാഗമായാണ് പുതിയ നയം. ഇതിന്റെ ഭാഗമായി വിദ്യാർ‍ത്ഥികൾ‍ക്ക് രാമായണവും മഹാഭാരതവും പാഠ്യവിഷയമാക്കും. ആഗോള പ്രാധാന്യമുള്ള ഇന്ത്യൻ സംസ്‌കാരങ്ങളായ യോഗയും ആയുർ‍വേദവും ഉൾ‍പ്പെടുത്തും. ഇതിലൂടെ വിദ്യാർത്‍ഥികളുടെ സാംസ്‌കാരിക അറിവും വികാസവും വർ‍ദ്ധിപ്പിക്കും.

രാമായണ, മഹാഭാരതം എന്നിവയുടെ ആമുഖം കൂടാതെ ഇംഗ്ലീഷ് ഭാഷയും പാഠ്യപദ്ധതിയിൽ‍ നിർ‍ബന്ധമാക്കും. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ‍ മീഡിയയിൽ‍ ഒരു സ്‌ക്രീൻഷോട്ട് വൈറലായിരുന്നു. സൗദിയിലെ വിദ്യാഭ്യാസ മേഖലയിൽ‍ വരാനിരിക്കുന്ന മാറ്റങ്ങളെ സംബന്ധിച്ചുള്ളതായിരുന്നു ട്വീറ്റ്. നൗഫ് അൽ‍മർ‍വായീ എന്ന ട്വിറ്റർ‍ ഉപയോക്താവ് പങ്കുവെച്ച ട്വീറ്റിൽ‍ തന്റെ മകന്റെ സോഷ്യൽ‍ സ്റ്റഡീസ് പരീക്ഷയിൽ‍ ഹിന്ദുമതം, ബുദ്ധമതം, രാമായണം, മഹാഭാരതം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ‍ ഉണ്ടായിരുന്നതായി പറയുന്നു. ചോദ്യപേപ്പറിന്റെ സ്‌ക്രീന്‍ഷോട്ട് ഉൾ‍പ്പെടുത്തിയാണ് ട്വീറ്റ് പങ്കുവെച്ചത്.

സൗദിയിൽ‍ ആദ്യമായി സാക്ഷ്യപ്പെടുത്തിയ പദ്മ ശ്രീ അവാർ‍ഡ് ജേതാവ് കൂടിയായ നൗഫ് ഏപ്രിൽ‍ 15 നാണ് രാജ്യത്തെ പുതിയ പാഠ്യപദ്ധതിയെ കുറിച്ച് ട്വീറ്റ് പങ്കുവെച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed