പ​ഞ്ചാ​ബി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം മൂ​ലം ആ​റ് രോ​ഗി​ക​ൾ മ​രി​ച്ചു


അമൃത്സർ: പഞ്ചാബിൽ ഓക്സിജൻ ക്ഷാമം മൂലം ആറ് രോഗികൾ മരിച്ചു. അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ അഞ്ച് പേർ കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളവരായിരുന്നു. മറ്റൊരാൾ മറ്റ് രോഗങ്ങളുമായാണ് അത്യാസന്ന നിലയിൽ കഴിഞ്ഞിരുന്നത്. 

അമൃത്സറിലെ നീൽകാന്ത് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് ഓക്സിജൻ ക്ഷാമം നിലനിൽക്കുന്നത്. രാത്രി തന്നെ ഇക്കാര്യം സർക്കാരിനെ അറിയിച്ചതാണെന്നാണ് ആശുപത്രി മാനേജ്മെന്‍റിന്‍റെ വിശദീകരണം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed