മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന് ഹൃ​ദ​യാ​ഘാ​തം


ചെന്നൈ: ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം.അപ്പോളോ ഹോസ്പിറ്റലിൽ അഡ്മിറ്റായ താരത്തെ അടിയന്തരമായി ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. 

സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ സ്പിൻ കോച്ചായ മുരളീധരൻ ചെന്നൈയിൽ വച്ചാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ഇന്ന് വൈകീട്ടോടെ ആശുപ്രതി വിടുന്ന താരത്തിന് ഐ.പി.എല്ലിൽ ബയോ ബബിൾ നിലനിൽക്കുന്നതിനാൽ ഒരാഴ്ചത്തെ ക്വാറന്‍റീനിന് ശേഷം മാത്രമേ ഹൈദരബാദ് ടീമിനൊപ്പം ചേരാനാകൂ.

രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റിൽ 800 വിക്കറ്റ് നേടിയ ഏക ബൗളറാണ് മുരളീധരൻ. കഴിഞ്ഞ ദിവസമാണ് താരത്തിന് 49 വയസ് തികഞ്ഞത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed