ധോണി കളി നിർത്തുന്നു: ചെന്നൈ സൂപ്പർ കിങ്‌സിന്റെ മെന്ററായി തുടരും


ഷീബ വിജയൻ


ചെന്നൈ: ഐ.പി.എൽ കരിയർ അവസാനിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഇതിഹാസ നായകൻ എം.എസ്. ധോണി. അടുത്ത സീസണിന് മുന്നോടിയായി സി.എസ്.കെയുടെ മെന്ററായി താരത്തെ നിയമിച്ചതോടെയാണ് 18 വർഷം നീണ്ട ഐ.പി.എൽ കരിയറിന് വിരാമമായത്.

എം.എസ്. ധോണിയില്ലാതെ സി.എസ്.കെയില്ലെന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഒന്നിച്ചാണ് വളർന്നതെന്നും ചെന്നൈ സൂപ്പർ കിങ്‌സ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ധോണി എപ്പോഴും ടീമിന്റെ ഐഡന്റിറ്റിയുടെ ഭാഗമായിരിക്കുമെന്നും മാനേജ്‍മെന്റ് കൂട്ടിച്ചേർത്തു. എം.എസ്. ധോണി ഇല്ലാതെ സി.എസ്.കെ ഇല്ലെന്നും ഏകദേശം രണ്ട് പതിറ്റാണ്ടുകളായി വിജയങ്ങളിലൂടെയും തിരിച്ചടികളിലൂടെയും തങ്ങൾ ഒരുമിച്ച് വളർന്നതായും സി.എസ്.കെ ഉടമ എൻ. ശ്രീനിവാസൻ പ്രതികരിച്ചു. 2008-ൽ ധോണി സി.എസ്.കെയുടെ ഭാഗമാകണമെന്ന് താൻ നിർബന്ധിച്ചിരുന്നുവെന്നും അത് താൻ എടുത്ത ഏറ്റവും മികച്ച തീരുമാനമാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ധോണി എപ്പോഴും തങ്ങളുടെ ഐഡന്റിറ്റിയുടെ ഭാഗമായിരിക്കുമെന്നും എൻ. ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

ഐ.പി.എല്ലിന്റെ പ്രഥമ സീസണായ 2008 മുതൽ ചെന്നൈക്കൊപ്പമുള്ള ധോണി ടീമിന് അഞ്ച് കിരീടങ്ങൾ സമ്മാനിച്ചു. 2022-ൽ ക്യാപ്റ്റൻസി ഒഴിഞ്ഞ താരം ഒരിക്കൽ കൂടി നായക പദവി ഏറ്റെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. തുടർന്നും ടീമിനായി കളത്തിലിറങ്ങിയ താരത്തെ കഴിഞ്ഞ സീസൺ മുതൽ പരിക്കുകൾ വലയ്ക്കുകയായിരുന്നു. 2026 സീസണിൽ ഒരു മത്സരത്തിൽ പോലും കളിക്കാതിരുന്ന താരം വിരമിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മെന്ററായി തുടർന്നേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

article-image

czcfdsdsa

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed